Malampuzha Dam


മലമ്പുഴ ഡാം 

പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ മലമ്പുഴ അണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ്. വിപുലമായ കനാല്‍ സംവിധാനത്തോടുകൂടിയ ഈ ജലസേചനപദ്ധതിയാണ് കേരളത്തിന്റെ നെല്ലറയെന്ന് പറയുന്ന പാലക്കാട്ടെ കൃഷിസ്ഥലങ്ങളിലും മറ്റും വെള്ളമെത്തിക്കുന്നത്. അണക്കെട്ടും റിസര്‍വ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച കാണേണ്ടതുതന്നെയാണ്.

പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ യാത്രചെയ്തുവേണം ഇവിടെയെത്താന്‍. അണക്കെട്ട് പരിസരത്താണ് പൂന്തോട്ടവും അമ്യൂസ്‌മെന്റ് പാര്‍ക്കുമുള്ളത്. 1955ലാണ് ഈ ജലസേചന പദ്ധതി തുടങ്ങിയത്. പിന്നീട് ഇവിടുത്തെ വിനോദസഞ്ചാരസാധ്യതകള്‍ കണക്കിലെടുത്ത് പൂന്തോട്ടവും മറ്റും നിര്‍മ്മിയ്ക്കുകയായിരുന്നു. റിസര്‍വോയറില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. കുടുംബവുമൊത്തെ പിക്‌നിക്കിന് പോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണിത്, കീശകാലിയാവാതെ വിനോദയാത്ര തരപ്പെടുത്താമെന്നതാണ് ഇവിടുത്തെ ഒരു പ്രധാന കാര്യം.

1949 ഇത് പണി തുടങ്ങി 1955 നു ഉള്ളിൽ വളരെ വേഗത്തിൽ തീർത്ത ഒരു പ്രത്യകത ഉണ്ട് ഈ  ഡാം  നു., പണ്ട്  മദ്രാസ് (തമിഴ്നാട് ) പ്രവിശ്യ ആയിരുന്ന പാലക്കാട് , അത് കൊണ്ട് തന്നെ ഇത് പണികഴിപ്പിച്ചതും , ഉത്ഘാടനം നിർവഹിച്ചതും  മദ്രാസ് (തമിഴ്നാട് ) ഗവർമെന്റ് ആണ്. ആദരണീയനായ  കെ . കാമരാജ് അവർകൾ ആണ് അന്ന് തമിഴ്നാട്  മുഖ്യ മന്ത്രി ആയിരുന്നത്, അദ്ദേഹം ആണ് ഉത്ഘാടനം ചെയ്തത്. ശ്രീ ഭക്തവത്സലം ആയിരുന്നു PWD മന്ത്രി.

പ്രത്യേകതകൾ

145  സ്‌ക്വയർ കിലോമീറ്റര് ആണ് വിസ്തൃതി

8000 ക്യൂബിക് മീറ്റർ വെള്ളം ശേഖരിക്കാൻ കഴിയും

ഉയരം : 115.06 m

വീതി : 2,069 m

തുറന്ന ദിവസം : 9 October 1955

തുടങ്ങിയത് :March 1949

ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായി ആയിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.

മലമ്പുഴയിൽ എന്തൊക്കെ കാണാം..

The fish shaped aquarium
Entrance Garden
Yakshi Garden
Japanese Garden
Upper Garden and viewpoint
Cable car ride
Fish shaped aquarium
Toy train for kids
Fantasy Park
Spiced fruits camp
Excellent Trekking tracks
River baths

“കേരളത്തിന്റെ വൃന്ദാവനം” എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്

എത്തിച്ചേരാൻ :

ബസ് സൗകര്യം ഉണ്ട്  – 8 കിലോമീറ്റര് ടൌൺ ഇൽ  നിന്ന്

അടുത്തുള്ള  railway station: Palakkad Junction – 7 km

അടുത്തുള്ള airport: Coimbatore, 55 km from Malampuzha Dam

തൃശ്ശൂർ – 69 കി.മീ.

മലപ്പുറം – 97 കി.മീ.

കോഴിക്കോട് – 147 കി.മീ.

സൈറ്റിന യിൽ നിന്നും  11 കിലോമീറ്റർ  സഞ്ചരിച്ചാൽ ഈ സർവ്വേ അത്ഭുതത്തിലോട്ട് എത്തിച്ചേരാം… മികച്ച പഠനാനുഭവം ലഭിക്കുന്ന ഒരു സ്ഥലം കൂടി ആണ് സർവ്വേ വിദ്യാർത്ഥികൾക്ക് ഈ സ്ഥലം.  മോഡേൺ സർവ്വേ പഠിക്കാൻ ഒരു മികച്ച സ്ഥാപനം ZEITNA ഇപ്പോൾ പാലക്കാടും. കൂടുതൽ അറിയാൻ വിളിക്കൂ : 8111816646